രുചികരമായ ഭക്ഷണം നൽകിയില്ല; മഹാരാഷ്ട്രയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു
താനെ: രുചികരമായ ഭക്ഷണം നൽകിയില്ലെന്ന പേരിൽ മഹാരാഷ്ട്രയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. താനയിലെ മുർബാദ് താലൂക്കിലെ വേളു ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. യുവാവും അമ്മയും തമ്മിൽ പതിവായി വീട്ടിൽ വഴക്കുണ്ടാകുമായിരുന്നു. ഞായറാഴ്ചയും രുചികരമായ ഭക്ഷണം ഉണ്ടാക്കിയില്ലെന്ന പേരിൽ ഇവർ തമ്മിൽ വഴക്കുണ്ടായി. വഴക്കിനൊടുവിൽ മകൻ അരിവാൾ കൊണ്ട് അമ്മയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.

വെട്ടേറ്റ സ്ത്രീ ഉടനെ മരിച്ചു. അയൽക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശേഷം അമിതമായി ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

