KOYILANDY DIARY

The Perfect News Portal

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ സ്ഥിര ജാമ്യ ഹര്‍ജിയിൽ വിധി പറയൽ മാറ്റി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സ്ഥിര ജാമ്യ ഹര്‍ജിയിൽ വിധി പറയൽ മാറ്റി. റോസ് അവന്യൂ കോടതിയാണ് വിധി പറയുക. വൈദ്യ പരിശോധന സമയത്ത് വിഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുക്കാന്‍ അനുവദിക്കണമെന്ന കെജ്‌രിവാളിന്‍റെ ഭാര്യ സുനിതയുടെ അപേക്ഷയിലും വിധി പിന്നീട് പറയും.

Advertisements

ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച കോഴപ്പണത്തിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ കെജ്‌രിവാളിന് തന്നെയാണെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയിൽ പറഞ്ഞു. മാർച്ച്‌ 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതിചേർത്തുകൊണ്ട് ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.