മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് കിറ്റ് വിതരണം ചെയ്തു

കോഴിക്കോട്: മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് കിറ്റ് വിതരണം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ ഉദ്ഘാടനം ചെയ്തു. ആദ്യ ഡെലിഗേറ്റ് കിറ്റ് നടി ആര്യ സലീം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷയായി.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, നടനും ദേശീയ അവാര്‍ഡ് ജേതാവുമായ മുഹമ്മദ് മുസ്തഫ, നടന്മാരായ അപ്പുണ്ണി ശശി, ആര്‍ എസ് പണിക്കര്‍, ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ പി കെ ബവേഷ് എന്നിവർ സംസാരിച്ചു.

