KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്രത്തിൽ ദീപാരാധന

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്ര സന്നിധിയിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന ദീപാരാധനയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ ദീപ ദർശനം നടത്തി. ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 മുതൽ 24 വരെ നടക്കും.

15 മുതൽ 23 വരെ കാലത്ത് 7.30 നും, രാത്രി 9.30 നും ഗജവീരൻറെ അകമ്പടിയോടെ കാഴ്ചശീവേലി. 15 ന് വൈകീട്ട് 6.30 ന് നാടക പ്രവർത്തകൻ കോഴിക്കോട് നാരായണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് അംഗം റിനീഷ് മുഖ്യാതിഥിയായിരിക്കും. 7.30 ന് ബാൻസുരി മ്യൂസിക് ബാന്റ് – സംഗീതധാര.

Share news