KOYILANDY DIARY.COM

The Perfect News Portal

തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സില്‍ തീരുമാനം: ഇന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനത്തിനുളള ഓര്‍ഡിനന്‍സില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് മന്ത്രിസഭായോഗം ചേരും. നിയസഭാ സമ്മേളനത്തിനുളള തീയതി ഇന്ന് തീരുമാനിക്കാനായിരുന്നു ആദ്യം സര്‍ക്കാര്‍ ആലോചന. ഓര്‍ഡിനന്‍സ് നീണ്ടുപോയാല്‍ ബില്ല് കൊണ്ട് വരുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ഒന്നുകില്‍ ഇന്നത്തെ മന്ത്രിസഭായോഗം നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യില്ല. ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി കാത്ത ശേഷമാകും സഭാസമ്മേളനത്തിന് തീരുമാനിക്കുക. പക്ഷേ, ഓര്‍ഡിനന്‍സിന്റെ നടപടി ക്രമങ്ങള്‍ വൈകാന്‍ സാധ്യതയുളളതിനാല്‍ അനന്തമായൊരു കാത്തിരിപ്പിന് സര്‍ക്കാര്‍ മുതിരാനും ഇടയില്ല. അങ്ങനെയെങ്കില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ച് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ശേഷം സഭാ സമ്മേളനത്തില്‍ തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം ബില്ലായി അവതരിപ്പിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക. ജൂണ്‍ 10 മുതല്‍ സഭാ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ ആലോചന.

Share news