KOYILANDY DIARY.COM

The Perfect News Portal

അലീന ബെന്നിയുടെ മരണം; സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് കെഎസ്‌ടിഎ

താമരശേരി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിലെ അധ്യാപികയായിരുന്ന അലീന ബെന്നിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ടിഎ ജില്ലാകമ്മിറ്റി പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്ഘാടനം ചെയ്തു. 

ഇല്ലാത്ത തസ്തികകളിൽ നിയമിച്ച്‌ അധ്യാപകരെ കബളിപ്പിക്കുന്ന മാനേജ്മെന്റുകളുടെ സമീപനത്തിനെതിരെ നിയമനിർമാണം നടത്തി നിയമനാധികാരം സർക്കാർ ഏറ്റെടുക്കണം. വസ്തുതകൾ വളച്ചൊടിച്ച്‌ സർക്കാരിനെതിരെ പ്രചാരണം നടത്തുന്ന സംഘടനകളെയും മാധ്യമങ്ങളെയും സമൂഹം തിരിച്ചറിയണം. മാനേജ്മെന്റിന്റെ ശിക്ഷാധികാരം എടുത്തുമാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും സർക്കാർ തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, സംസ്ഥാന വൈസ്‌ പ്രസിഡണ്ട് പി എസ് സ്മിജ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, വി പി മനോജ്‌, കെ എൻ സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ലൈജു തോമസ് നന്ദിയും പറഞ്ഞു.

Advertisements

 

 

Share news