എഡിഎം നവീൻ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂർ ടൗൺ പോലീസാണ് അന്വേഷണം തുടങ്ങിയത്. നവീൻ ബാബുവിൻ്റെ സഹോദരൻ നൽകിയ പരാതിയിലാണ് അന്വേഷണം.

അന്വേഷണത്തിൻ്റെ ഭാഗമായി നവീൻ ബാബുവിൻ്റെ കുടുംബാംഗങ്ങൾ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സംരഭകനായ ടി വി പ്രശാന്തൻ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിൻ്റെ ഭാഗമായി കണ്ണൂർ ടൗൺ പൊലീസ് പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്.

