KOYILANDY DIARY.COM

The Perfect News Portal

നെയ്യാറ്റിന്‍കര പള്ളിയില്‍ പട്ടാപ്പകല്‍ മോഷണം; സ്വർണ കുരിശും 6,000 രൂപയും കവര്‍ന്നു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ പള്ളിയില്‍ പട്ടാപ്പകല്‍ മോഷണം. നെയ്യാറ്റിന്‍കര ബസ് സ്റ്റാൻഡിന് പുറകിലുള്ള കത്തോലിക്ക ചര്‍ച്ചിലാണ് മോഷണം നടന്നത്. മാതാവിന്റെ തിരുരൂപ കൂട് തല്ലിപ്പൊളിച്ച് 6,000 രൂപയും ഒരു ഗ്രാം വരുന്ന സ്വർണ കുരിശും കവര്‍ന്നു.

മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. പള്ളിയിലെത്തിയ യുവാവ് 20 മിനുട്ടോളം പരിസരം വീക്ഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടര്‍ന്ന് അള്‍ത്താരയുടെ മുന്‍പിലുണ്ടായിരുന്ന മൈക്ക് സ്റ്റാന്‍ഡ് എടുത്ത് മാതാവിന്റെ രൂപക്കൂടിന്റെ പൂട്ട് തല്ലിത്തകര്‍ക്കുന്നതും തുടർന്ന് മോഷണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടങ്ങി.

Share news