KOYILANDY DIARY.COM

The Perfect News Portal

ചുരുളിക്കൊമ്പന് ചികിത്സ നല്‍കി ഉള്‍ക്കാട്ടിലേക്കയച്ചു; ദൗത്യം പൂര്‍ണ വിജയമെന്ന് ഡോ അരുണ്‍ സക്കറിയ

കണ്ണിന് പരുക്കേറ്റ ചുരുളിക്കൊമ്പനെന്ന പിടി 5 ന് മയക്കുവെടി വെച്ച് ചികിത്സ നല്‍കി. ആനയ്ക്ക് ഗുരുതര പരുക്കുകളില്ലാത്തതിനാല്‍ വനത്തിനുള്ളില്‍ വെച്ചായിരുന്നു ചികിത്സ. ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കി ആനയെ ഉള്‍ക്കാട്ടിലേക്കയച്ചു. മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പാലക്കാട് മലമ്പുഴയില്‍ വെച്ച് പൂര്‍ത്തീകരിച്ചത്. നൂറോളം വനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഫയര്‍ഫോഴ്‌സും ദൗത്യത്തില്‍ പങ്കാളികളായി. കണ്ണിനു പരുക്കേറ്റ് അവശനായിരിന്ന ചുരുളി കൊമ്പനെ ഒടുവില്‍ ചികിത്സ നല്‍കി ഉള്‍കാട്ടിലേക്കയച്ചു.

രാവിലെ 8 മണിയോടെയാണ് ദൗത്യത്തിനു തുടക്കമിട്ടത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ സംഘമെത്തി. അഞ്ച് സംഘങ്ങളായി തിരിഞ്ഞു. മലമ്പുഴക്ക് സമീപം മാന്തുരുത്തില്‍ ആനയെ സംഘം വളഞ്ഞു. തുടര്‍ന്ന് മയക്കുവെടി വെച്ച ശേഷം പരിശോധനകള്‍ ആരംഭിച്ചു. ദൗത്യം പൂര്‍ണമായി വിജയകരമെന്ന് ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ വനത്തിനുള്ളില്‍ വെച്ച് തന്നെ ചികിത്സ നല്‍കി. റേഡിയോ കോളര്‍ ഘടിപ്പിച്ച ഉള്‍ക്കാട്ടിലേക്ക് തുരത്തി.

Share news