ശക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെ 50-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക സദസ്

കൊയിലാണ്ടി: ശക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെ അൻപതാം വാർഷികാഘോഷം സമാപനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാംസ്കാരിക സദസ് പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സുകുമാരൻ അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ. മാധ്യമ പ്രവർത്തകൻ എൻ. ഇ ഹരികുമാർ. നഗരസഭ കൗൺസിലർമാരായ കേളോത്ത് വത്സൻ, പ്രഭ ടീച്ചർ, സുധ സി, ബിന്ദു പി ബി. രജീഷ് വെങ്ങളത്ത് കണ്ടി, ലൈബ്രറി സെക്രട്ടറി എൻ കെ സുരേന്ദ്രൻ, ഇ കെ പ്രജേഷ്, സി കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ കെ മുരളി സ്വാഗതവും മഠത്തിൽ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

