KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബീച്ചിൽ ക്യൂബോ ഇറ്റലി ഷോ

കോഴിക്കോട്‌: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025-ന്റെ ഭാഗമായി കാണികൾക്ക് വേറിട്ട ദൃശ്യാനുഭവം പകരാൻ സാങ്കേതികതയും നൃത്തവും അക്രോബാറ്റിക്സും വാസ്തുവിദ്യയും കലരുന്ന ത്രിമാന ഷോ ക്യൂബോ ഇറ്റലിയും. ഇറ്റാലിയൻ തിയറ്റർ സംഘമായ ക്യൂബോ ഇറ്റലി ആദ്യമായാണ് കോഴിക്കോട്ട് ഷോ അവതരിപ്പിക്കുന്നത്.

സെപ്‌തംബർ 5, 6 തീയതികളിൽ കോഴിക്കോട് ബീച്ചിലാണ് പരിപാടി. ക്രെയിനിൽ ഉയർത്തിയ ക്യൂബ് ആകൃതിയിലുളള രൂപത്തിനുള്ളിൽ നടക്കുന്ന ആകാശ അഭ്യാസ പ്രകടനവും വെർട്ടിക്കൽ ഡാൻസുമാണ് ഷോയുടെ പ്രത്യേകത. വർണവെളിച്ചത്തിലെ അഭ്യാസപ്രകടനങ്ങളും പശ്ചാത്തല സംഗീതത്തിനൊത്തുള്ള നൃത്തവും നിഴലുകളുടെ വിന്യാസവും ചേർന്ന് അപൂർവ ദൃശ്യാനുഭവമാകും ക്യൂബോ ഷോ.

Share news