KOYILANDY DIARY

The Perfect News Portal

സിഎസ്ഐആർ നെറ്റ് ചോദ്യപേപ്പറും ചോർന്നു; ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതായി റിപ്പോർട്ട്

സിഎസ്ഐആർ നെറ്റ് ചോദ്യപേപ്പറും ചോർന്നു. ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതായി റിപ്പോർട്ട്. ചോദ്യ പേപ്പർ ചോർന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു.

Advertisements

25 മുതൽ 27 വരെ നടക്കാനിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷകൾ മാറ്റി വെച്ചിരുന്നു. ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ മാറ്റുന്നു എന്നായിരുന്നു വിശദീകരണം. 2 ലക്ഷം വിദ്യാർത്ഥികളാണ് സിഎസ്ഐആർ നെറ്റ് പരീക്ഷ എഴുതാനിരുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ യുജിസി ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.