സി.ആര്‍.പി.എഫ് ജവാന്‍ ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

കൊയിലാണ്ടി: ഡ്യൂട്ടിയ്ക്കിടെ പയ്യോളി സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ കുഴഞ്ഞുവീണ് മരിച്ചു. ഒറീസയിലാണ് സംഭവം. പയ്യോളി പളളിക്കര കേളോത്ത് രാഹുല്‍ (39) ആണ് മരിച്ചത്. മൃതദേഹം വൈകീട്ടോടെ നാട്ടിലെത്തിയ്ക്കും. അച്ഛന്‍: പരേതനായ രാജന്‍ നായര്‍. അമ്മ: പരേതയായ നിര്‍മ്മല. ഭാര്യ: അനുശ്രീ. മക്കള്‍: ആരവ്, നേത്ര. സഹോദരന്‍: നിഖില്‍രാജ്.
