KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) കൊയിലാണ്ടി ഏരിയാ സമ്മേളനം: നവംബർ 9-10. സ്വാഗതസംഘമായി

ചേമഞ്ചേരി: സിപിഐ(എം) കൊയിലാണ്ടി ഏരിയാ സമ്മേളനം നവംബർ 9-10 തിയ്യതികളിലായി പൂക്കാട് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. പൂക്കാട് എഫ് എഫ് ഹാളിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ അധ്യക്ഷനായി. പൊതുസമ്മേളനത്തോടനുബന്ധിച്ച് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടക്കും.
ജില്ലാ കമ്മറ്റി അംഗം പി വിശ്വൻ, കെ രവീന്ദ്രൻ, പി ബാബുരാജ്, സി അശ്വിനിദേവ്, എൽജി ലിജീഷ്, സതി കിഴക്കയിൽ, പി സത്യൻ എന്നിവർ സംസാരിച്ചു. ചേമഞ്ചേരി ലോക്കൽ സെക്രട്ടറി ശാലിനി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി പി ബാബുരാജ് (ചെയർമാൻ), സി അശ്വനിദേവ്, പി സത്യൻ, എൻ വി സദാനന്ദൻ, എം നൗഫൽ, കെ വി സുരേന്ദ്രൻ, കെ കുഞ്ഞിരാമൻ (വൈസ് ചെയർമാന്മാർ)
കെ രവീന്ദ്രൻ (ജനറൽ കൺവീനർ), പി സി സതീഷ് ചന്ദ്രൻ, ബിപി ബബീഷ്, ശാലിനി ബാലകൃഷ്ണൻ, എൻ ഉണ്ണി, കെ ശ്രീനിവാസൻ (ജോ കൺവീനർമാർ)
സതി കഴക്കയിൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 301 അംഗ കമ്മറ്റി രൂപീകരിച്ചു.
Share news