CPI(M) കൊയിലാണ്ടിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: RSS അക്രമത്തിനെതിരെ CPI(M) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പെരുവട്ടൂർ ചെക്കോട്ടിബസാറിൽ നടന്ന പരിപാടി CPI(M) ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി. വി. സത്യൻ അദ്ധ്യക്ഷതവഹിച്ച കൂട്ടായ്മയിൽ മുഹമ്മദ് മൊടവൂർ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാ ചെയര്മാൻ അഡ്വ: കെ. സത്യൻ, ഏരിയാ കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ്, ലോക്കൽ സെക്രട്ടറി ടി. വി. ദാമോദരൻ, കെ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. യു. കെ. അജേഷ് സ്വാഗതം പറഞ്ഞു.

