സിപിഐ(എം) നൊച്ചാട് ലോക്കൽ കമ്മറ്റി അംഗം ചാത്തോത്ത് താഴ ചെറുവറ്റ സുബൈദ (48)

സിപിഐ(എം) നൊച്ചാട് ലോക്കൽ കമ്മറ്റി അംഗം ചാത്തോത്ത് താഴ ചെറുവറ്റ സുബൈദ (48) അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, പേരാമ്പ്ര ഏരിയാ കമ്മിറ്റി ട്രഷററുമാണ്. നൊച്ചാട് പഞ്ചായത്ത് സ്ഥിരം ചെയർപേഴ്സൺ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ പേരാമ്പ്ര ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.


ബാപ്പ: അരീക്കൽ കുഞ്ഞിമൊയ്തി. ഉമ്മ: കുഞ്ഞാമി. ഭർത്താവ്: സി മുഹമ്മദ് (എക്സൈസ് ഇൻസ്പെക്ടർ, ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് കോഴിക്കോട്). മക്കൾ: ഡോ. ദിൽരൂബ, സിഫർ സഫാദ് (എൽഎൽബി വിദ്യാർത്ഥി മർക്കസ്നോളഡ്ജ് സിറ്റി, കൈതപ്പൊയിൽ). മരുമകൻ: അജ്നാസ് അറഫ (കോൺട്രാക്ടർ നൊച്ചാട്). സഹോദരങ്ങൾ: ഫാത്തിമ, ബഷീർ (ബഹറൈൻ), ലൈഷീർ (സിപിഐ(എം) ചാത്തോത്ത് താഴ വെസ്റ്റ് ബ്രാഞ്ചംഗം).


