സിപിഐ(എം) കൊല്ലം ലോക്കൽ സമ്മേളനം ആരംഭിച്ചു

കൊയിലാണ്ടി: 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സിപിഐ(എം) കൊല്ലം ലോക്കൽ സമ്മേളനം ആരംഭിച്ചു. മണപ്പാട്ടിൽ കുഞ്ഞിരാമൻ നഗറിൽ മുതിർന്ന ലോക്കൽ കമ്മിറ്റി അംഗം എം. പത്മനാഭൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചത്.
.

.
ലോക്കൽ കമ്മിറ്റി അംഗം പിപി രാജീവൻ്റെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം എസ്.കെ സജീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പികെ ഷൈജ്യ രക്തസാക്ഷി പ്രമേയവും സികെ ഹമീദ് അനുശോചന പ്രമേയവും അവതരിപിച്ചു. വിവിധ ബ്രാഞ്ചുകളിൽ നിന്ന് 80 അംഗ പ്രതിനിധികളാണ് സമ്മേളനത്തി പങ്കെടുക്കുന്നത്.
.

.
CPIM കൊയിലാണ്ടി ഏരിയ സിക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ സത്യൻ, എൽ.ജി ലിജീഷ്, പി. ബാബുരാജ്, കെ.ടി സിജേഷ് എന്നിവർ പങ്കെടുക്കുന്നു. ലോക്കൽ കമ്മിറ്റി അംഗം. സ Pk ഷൈജു സ്വാഗതം പറഞ്ഞു. നാളെ 15ന് വി.പി ഗംഗാധരൻ മാസ്റ്റർ നഗറിൽ
പൊതുസമ്മേളനം നടക്കും.
