CPI(M) ജില്ലാ സമ്മേളനം: അനുബന്ധ പരിപാടികൾ 29ന് ആരംഭിക്കും. കോടിയേരി പങ്കെടുക്കും

കൊയിലാണ്ടി: ജനുവരി 2, 3, 4 തിയ്യതികളിലായി കൊയിലാണ്ടിയിൽ നടക്കുന്ന സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് 29.11 – 17 ന് ബുധനാഴ്ച കീഴരിയൂരിൽ തുടക്കമാവുമെന്ന് സി.പി.ഐ.(എം) നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ‘സ്വാതത്ര സമര പഥത്തിലെ കമ്മ്യൂണിസ്റ്റ് പോരാട്ട ങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാർ 29ന് വൈകു 4 മണിക്ക് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നതോടെ തുടക്കമാവും.

ഡിസംബർ 9ന് ജാതി മതം- ദേശീയത എന്ന വിഷയത്തിൽ പൂക്കാട് എഫ്. എഫ്. ഹാളിൽ സെമിനാർ സംഘടിപ്പിക്കും, എ.സമ്പത്ത് എം. പി. ഉൽഘാടനം ചെയ്യും. ഡിസംബർ 10ന് വൈകീട്ട് 4 മണിക്ക് പഴയ സ്റ്റാന്റിൽ മഹിളാ സംഗമം മറിയം ധാവ്ളെ ഉൽഘാടനം ചെയ്യും. ഡിസംബർ 12 ന് വിദ്യാർത്ഥി യുവജന സംഗമം, ഡിസംബർ 14 ന് കേരളത്തിന്റെ ഇന്നലെകളും, കീഴാള ജന മുന്നേറ്റവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി. കെ. ശശീന്ദ്രൻ എം.എൽ.എ. ഉൽഘാടനം ചെയ്യും.

ഡിസംബർ 20 ന് മോദി സർക്കാറിന്റെ ജനാധിപത്യ ധ്വംസനങ്ങൾ എന്ന വിഷയത്തിൽ കണയങ്കോട് സെമിനാർ സംഘടിപ്പിക്കും. ഡിസംബർ 22 ന് കേരളത്തിന്റെ വ്യവസായ വളർച്ച സാധ്യതകൾ എന്ന വിഷയത്തിൻ മന്ത്രി എ. സി. മൊയ്തീൻ വ്യവസായികളും, കച്ചവടക്കാരുമായി സംവദിക്കും, 24 ന് കാവുംവട്ടത്ത് കർഷക -കർഷക തൊഴിലാളി സംഗമം, ഡിസംബർ 24 ന് ഫാസിസവും, മതതീവ്രവാദവു, എന്ന വിഷയത്തിൽ സെമിനാർ, തൊഴിലാളികളുടെ കായികമേള,

ഡിസംബർ 25 ന് രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം, 28ന് എക്സിബിഷൻ, 29 ന് നവ ലിബറൽ കാലത്തെ വികസന ബദൽ സെമിനാർ. ഡിസം 31 ന് പ്രതിഭാ സംഗമം: 100 പേർ പങ്കെടുക്കുന്ന തിരുവാതിര, തുടങ്ങിയവയും അരങ്ങേറുമെന്ന് സംഘാടകസമിതി ഭാരവാഹികൾ കൊയിലാണ്ടി ടൗൺഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഘാടകസമിതി ചെയർമാൻ, കെ.ദാസൻ എം.എൽ.എ., ജില്ലാ സെക്രട്ടറിയേററ് അംഗം പി.വിശ്വൻ, കൺവീനർ കെ.കെ. മുഹമ്മദ്, കെ .സത്യൻ, പി.ബാബുരാജ്, എ. എം.സുഗതൻ, സി. അശ്വിനി ദേവ് എന്നിവർ പങ്കെടുത്തു.
