KOYILANDY DIARY.COM

The Perfect News Portal

സിപിഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സമ്മേളനം

കൊയിലാണ്ടിയിലെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു. എൻ.ഇ ബലറാം മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ വിജയഭാരതി ടീച്ചർ അധ്യക്ഷത വഹിച്ചു.
,
.
കെ എസ് രമേശ് ചന്ദ്ര, വി ബാലകൃഷ്ണൻ, സി കെ ബാലൻ. ടി പി രാജൻ. രാഗം മുഹമ്മദലി, സി വി ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ബാബു പഞ്ഞാട്ടിനെ തിരഞ്ഞെടുത്തു. കൊയിലാണ്ടി ടൗണിലും പരിസരങ്ങളിലും വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ പ്രത്യേകിച്ച് മേൽപ്പാലത്തിന് സമീപത്ത്. ശക്തമായി നടപടി സ്വീകരിക്കണമെന്ന് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു
Share news