അത്തോളി വേളൂരിൽ കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

അത്തോളി വേളൂരിൽ കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടുകൂടിയാണ് വേളൂരിൽ ചാലിൽ കാണാരൻ കുട്ടിയുടെ പശു തൊട്ടടുത്ത പറമ്പിലെ കിണറിൽ വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും FRO ഇർഷാദ് ടി കെ കിണറിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി റസ്ക്യൂനെറ്റിൽ പശുവിനെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയും ചെയ്തു.

ASTO അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് ASTO മജീദ് എം FRO മാരായ രതീഷ് കെ എൻ, ജിനീഷ് കുമാർ, സുജിത്ത് എസ്പി, ഹോംഗാർഡ് ടി പി ബാലൻ, CDV ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
