KOYILANDY DIARY.COM

The Perfect News Portal

കൊവിഡ് വ്യാപനം: കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

ഇന്നലെ വൈകുന്നേരം വരെ കേരളത്തിൽ 1952 ആക്ടിവ് കേസുകളാണ് ഉള്ളതെന്ന് മന്ത്രി വീണാ ജോർജ്. 80 കേസുകളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവർ കൊവിഡ് മൂലം അഡ്മിറ്റ് ആയവർ അല്ല. മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതാണ്. മറ്റു രോഗങ്ങൾ ഉള്ളവർ മുൻകരുതൽ സ്വീകരിക്കണം. മാസ്ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മുടങ്ങിയ സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിലെ പ്രശ്നമാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ട കേസുകൾ മെഡിക്കൽ കോളേജിൽ ക്രമീകരിക്കാനുള്ള നിർദ്ദേശം നൽകി. പെട്ടെന്ന് തന്നെ പരിഹാരമുണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Share news