രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
.
ലൈംഗിക പീഡന കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പന്ത്രണ്ടാം ദിനവും ഒളിവിൽ. പുതിയ സംഘം രാഹുലിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയായ ബാഗലൂരുവിലെ ഒളിസങ്കേതത്തിൽനിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്നാണ് വിവരം. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തു. ഇവരുടെ വിശദമായിട്ടുള്ള ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോസിന് കേരളത്തിലെയും കർണാടകത്തിലെയും കോൺഗ്രസ് നേതാക്കളുമായിഅടുത്ത ബന്ധമാണുള്ളത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. രണ്ടാമത്തെ കേസിലെ പൊലീസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഇത് പരിശോധിച്ച് വാദം കേട്ട ശേഷം ആകും കോടതി തീരുമാനം പറയുക. രണ്ടാമത്തെ കേസിലെ അന്വേഷണവും തുടരുകയാണ്. പെൺകുട്ടിയിൽ നിന്ന് മൊഴി എത്രയും വേഗം രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കമാണ് നിലവിൽ അന്വേഷണസംഘം നടത്തുന്നത്.




