കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള നീക്കം കോടതി തടഞ്ഞു; ഇലക്‌ടറൽ ബോണ്ട് കേസിൽ ചരിത്ര വിധി
ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ട് കേസിൽ ചരിത്ര വിധിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ എം നിലപാട് കോടതി അംഗീകരിച്ചുവെന്നും കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള നീക്കം കോടതി തടഞ്ഞുവെന്നും വിധിയെ സ്വാഗതം ചെയ്‌ത് യെച്ചൂരി പറഞ്ഞു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വിധി ബാധിക്കുമെന്ന് കരുതുന്നില്ല. സിപിഐ എം മാത്രമാണ് ഇലക്‌ടറൽ ബോണ്ട് സ്വീകരിക്കാത്തത്, ആരാണ് പണം നൽകിയത് എന്ന് ഉടൻ വ്യക്തമാകും എന്നും യെച്ചൂരി പറഞ്ഞു. ഇതിനു എന്താണ് തിരിച്ചു നൽകിയത് എന്നും വ്യക്തമാകുമെന്ന് കരുതുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.