വാളയാറിൽ രേഖകളില്ലാതെ 1.18 കോടിയുമായി ദമ്പതികൾ പിടിയിൽ
.
വാളയാർ: വാളയാർ അതിർത്തിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിയ 1.18 ലക്ഷവുമായി ദമ്പതികളെ പിടികൂടി. മഹാരാഷ്ട്ര പി എസ് അപ്പാർട്ട്മെന്റ് സ്വദേശികളായ ചവാൻ രൂപേഷ് (44), ഭാര്യ അർച്ചന ചവാൻ (39) എന്നിവരെയാണ് പണവുമായി പിടികൂടിയത്.

സേലത്തുനിന്ന് എറണാകുളത്തേക്കാണ് ഇവർ പണം കൊണ്ടുവന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാളയാർ ഇൻസ്പക്ടർ എൻ എസ് രാജീവിന്റെ നേതൃത്വത്തിലാണ് പരിശോധന.
Advertisements




