ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് നൽകാൻ ശ്രമിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ
.
ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് നൽകാൻ ശ്രമിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. വസ്ത്രങ്ങൾ എത്തിക്കാനെന്ന വ്യാജേനെയാണ് മൈസുരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകന് മൈസുരു സ്വദേശികളായ ദമ്പതികൾ കഞ്ചാവ് നൽകാൻ എത്തിയത്. ജയിലിന്റെ കവാടത്തിൽ നിന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

കാർബൺ പേപ്പറിൽ പൊതിഞ്ഞ് ജീൻസിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. എൻഡിപിഎസ് ആക്ട്, ജയിൽ ആക്ട് എന്നീ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. അതേസമയം ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കഞ്ചാവ് എത്തിച്ച് നൽകാൻ ആവശ്യപ്പെട്ട മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisements




