KOYILANDY DIARY.COM

The Perfect News Portal

ട്രെയിൻ ഗതാഗത നിയന്ത്രണം; ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്‌ആർടിസി സർവീസ്

തിരുവനന്തപുരം: ട്രെയിൻ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചു. പുതുക്കാട്‌ – ഇരിങ്ങാലക്കുട സെക്‌ഷനിൽ 18, 19 തീയതികളിലാണ് ട്രെയിൻ ഗതാഗത നിയന്ത്രണം. സൗത്ത്‌, സെൻട്രൽ, നോർത്ത്‌ സോണൽ ഓഫീസുകളോട്‌ ക്രമീകരണം നടത്താൻ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടർ (ഓപ്പറേഷൻസ്‌) നിർദേശിച്ചു.

18ന്‌ മംഗളൂരു സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ റദ്ദാക്കിയതും മംഗളൂരു സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം സെൻട്രൽ  പ്രതിദിന എക്‌സ്‌പ്രസ്‌ (16348) ഏഴുമണിക്കൂറും  വൈകി ഓടുന്ന സാഹചര്യത്തിൽ ഈ റൂട്ടിൽ കടുത്ത യാത്രാപ്രതിസന്ധിയുണ്ടാക്കുമെന്ന്‌ ആശങ്ക ഉയർത്തിയിട്ടുണ്ട്‌.

 

എറണാകുളം ജങ്‌ഷൻ – ഷൊർണൂർ ജങ്‌ഷൻ മെമു(06018), എറണാകുളം ജങ്‌ഷൻ– ഗുരുവായൂർ എക്‌സ്‌പ്രസ്‌ (06448) എന്നിവ ശനിയാഴ്‌ചയും ഞായറാഴ്‌ച തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ (16604), ഷൊർണൂർ ജങ്‌ഷൻ– എറണാകുളംജങ്‌ഷൻ മെമു എക്‌സ്‌പ്രസ്‌(06017),  ഗുരുവായൂർ– എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ (06439), എറണാകുളം ജങ്‌ഷൻ– കോട്ടയം എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06453), കോട്ടയം–-എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ(06434) എന്നിവ പൂർണമായും റദ്ദാക്കിയിട്ടുണ്ട്‌. 

Advertisements

 

ശനിയാഴ്‌ച മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ്‌ (16630) ഷൊർണൂർ ജങ്‌ഷൻവരെ മാത്രമായിരിക്കും. ഈ ട്രെയിൻ ഞായറാഴ്‌ച ഷൊർണൂരിൽനിന്നാണ്‌ മംഗളൂരു സെൻട്രലിലേക്ക്‌ പുറപ്പെടുക. നിരവധി ദീർഘ, ഹ്രസ്വദൂര ട്രെയിനുകൾ ഭാഗികമായാണ്‌ ഈ ദിവസങ്ങളിൽ സർവീസ്‌ നടത്തുന്നത്‌. ഇത്‌ വൻ യാത്രാപ്രതിസന്ധി സൃഷ്ടിക്കുമെന്നാണ്‌ സൂചന.

Share news