KOYILANDY DIARY.COM

The Perfect News Portal

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണോ? ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണോ? ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ. എപ്പോഴും ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഒരു വിഭവമാണ് ചോളം. പലരുടെയും ഇഷ്ട വിഭവം കൂടെയാണ് ചോളം. ദിവസേന ഭക്ഷണത്തിൽ ചോളം ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അവശ്യ പോഷകങ്ങളായ വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ചോളത്തിൽ അടങ്ങിയിട്ടുണ്ട്.

ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം. അതുകൊണ്ട് തന്നെ ​ഗർഭിണികൾ ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇതിലൂടെ സഹായിക്കും. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ആവശ്യമായ പോഷകങ്ങൾ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷ്യനാരുകൾ ധാരാളം ചോളത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായകരമാണ്. മലബന്ധം തടയുന്നതിനും ഉദരരോ​ഗരോ​ഗ്യം മെച്ചപ്പെടുത്താനും ചോളം സഹായിക്കും.

 

രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ചോളം സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട രണ്ട് കരോട്ടിനോയ്ഡുകളായ ല്യൂട്ടിൻ, സീസാന്തിൻ എന്നിവ ചോളത്തിൽ ധാരാളമുണ്ട്. ഇത് തിമിരം, മക്യുലാർ ഡീജനറേഷൻ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി, സീലിയാക് ഡിസീസ് രോ​ഗമുള്ളവർക്കും ചോളം വളരെ നല്ലതാണ്.

Advertisements
Share news