KOYILANDY DIARY

The Perfect News Portal

നന്തിയിൽ റയിൽവെ അടിപ്പാത നിർമ്മിക്കുക, ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

നന്തിയിൽ റയിൽവെ അടിപ്പാത നിർമ്മിക്കുക, യാത്രാ സൗകര്യം നിഷേധിച്ച് വേലി കെട്ടുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സെക്ഷൻ എൻജിനിയർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. ശ്രീ കുമാർ ധർണ ഉത്ഘാടനം ചെയ്തു.

4 ലക്ഷത്തി മുപ്പതിനായിരം രൂപ റെയിൽവേയിൽ അടച്ച് 2.75 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി തുക റോയിൽവേയിൽ അടച്ചാൽ മാത്രമേ അടിപ്പാത നിർമിക്കു എന്നതാണ് റെയിൽവേയുടെ സമീപനം. നന്തിയിൽ മേൽപാലം വന്നതോടെ രണ്ട് ലവൽ ക്രോസും അടക്കപ്പെട്ടതിനാൽ പുറം ലോകവുമായി ബന്ധപ്പെടാൻ 2 കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടുന്ന അവസ്ഥയാണ് ദേശത്തുള്ളവർക്ക്.

Advertisements

വിവിധ പാർട്ടി നേതാക്കളായ കുരളി കുഞ്ഞമ്മത്, പി.കെ. പ്രകാശൻ, രഫീഖ് ഇയ്യത്ത് കുനി, സി റാജ് മുത്തായം, എം രാമചന്ദ്രൻ റസൽ നന്തി, അസ്ലം ജനപ്രതിധികളായ എം.കെ.മോഹനൻ, സുഹ്റ ഖാദർ, എ.വി. ഹുസ്ന എന്നിവർ സംസാരിച്ചു. റഫീഖ് പുത്തലത്ത് സ്വാഗതം പറഞ്ഞു.

Advertisements