പേരാമ്പ്രയിൽ ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് അക്രമം: വടകര ഡിവൈഎസ്പിക്ക് പരിക്ക്

പേരാമ്പ്ര ടൗണില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. കോണ്‍ഗ്രസ് അക്രമത്തില്‍ വടകര ഡിവൈഎസ്പി ഹരിപ്രസാദിനും ഷാഫി പറമ്പിൽ എം.പി ക്കും പരിക്കേറ്റു. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പൊലീസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടാവുന്നത്. ഇന്ന് പേരാമ്പ്രയിൽ യിഡിഎഫ് ഹർത്താൽ ആചരിച്ചിരുന്നു.

അക്രമം അഴിച്ചുവിട്ടത് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്കുണ്ടായ ഉജ്ജ്വല വിജയത്തില്‍ വിറളി പൂണ്ടാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് പറഞ്ഞു.

