ബിജെപിക്ക് സർക്കാറുണ്ടാക്കാനുള്ള ഫിക്സഡ് ഡെപോസിറ്റാണ് കോൺഗ്രസ് എംപിമാർ; മന്ത്രി പി രാജീവ്
ബിജെപിക്ക് സർക്കാറുണ്ടാക്കാനുള്ള ഫിക്സഡ് ഡെപോസിറ്റാണ് കോൺഗ്രസ് എംപിമാരെന്ന് മന്ത്രി പി രാജീവ്. തുടർച്ചയായി കോൺഗ്രസിൽ നിന്നുള്ള പല നേതാക്കളും എംപിമാരും ബിജെപിയിലേക്ക് കൂറുമാറുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഒരേ സമയം എസ്ഡിപിഐയും ബിജെപിയും ആയി കൂട്ടുകെട്ടുണ്ടാക്കുന്നവരാണ് കോൺഗ്രസ്. അത് മത ന്യൂനപക്ഷങ്ങൾ തിരിച്ചറിയുന്നുണ്ട്. കേരളത്തിലേക്ക് ഇനിയും നിക്ഷേപങ്ങൾ ക്ഷണിക്കും. കേരളത്തിലെ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.