മുഖ്യമന്ത്രിയുടേയും ഉണ്ണികൃഷ്ണൻ പോറ്റിയുടേയും വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ
.
മുഖ്യ മന്ത്രിയുടേയും ഉണ്ണികൃഷ്ണൻ പോറ്റിയുടേയും എഐ നിർമിത വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെയും പോറ്റിയും ചിത്രം വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയുമായി അടുത്ത് നിന്ന് സംസാരിക്കുന്ന തരത്തുലുള്ള വ്യാജ ഫോട്ടോയാണ് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

കോഴിക്കോട് ചാത്തമംഗലം ചെത്തുകടവിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷമാണ് ചേവായൂർ പൊലീസ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. ഈ ഫോട്ടോ ആര് നിർമ്മിച്ചു ആരൊക്കെയാണ് ഇതിൻ്റെ പിന്നിൽ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. പിന്നിൽ ആൾക്കാരുണ്ടെന്നും ഗൂഡാലോചന നടന്നിട്ടുണ്ടെന്നുമടക്കമുള്ള സംശയവും പൊലീസിനുണ്ട്. ഇതിനെപ്പറ്റിയെല്ലാം കൃത്യത വരുകയും ചെയ്യുമെന്നാണ് വിവരം.

ശബരിമല സ്വർണ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കോൺഗ്രസ് നേതാക്കളും തമ്മിൽ ഉള്ള ബന്ധങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തു വരുന്നതിനൊപ്പം അത് മറക്കാൻ കഴിഞ്ഞ ദിവസം കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ കോൺഗ്രസിൻ്റെ ഈ ചെയ്തികൾക്കെതിരെ ജനങ്ങൾ രംഗത്ത് വന്നിരുന്നു.




