KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസ്സ് കൊയിലാണ്ടി സൗത്ത്‌ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി

മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി.. കൊയിലാണ്ടി: ലൈഫ് മിഷൻ അട്ടിമറി, വിലക്കയറ്റം, പിൻവാതിൽ നിയമനം എന്നീ ആരോപണങ്ങൾ ഉന്നയിച്ച് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് എം. സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ധർണ ഉദ്ഘാടനം ചെയ്തു.
വി.ടി. സുരേന്ദ്രൻ, കെ. പി. വിനോദ് കുമാർ , കെ. സുരേഷ് ബാബു, വത്സരാജ് കേളോത്ത്, സുരേഷ് ബാബു മണമൽ, പി. വി. മനോജ്, പി.വി. സതീഷ്, കെ. കെ. അജിത, വി. വി. പത്മനാഭൻ , ശ്രീധരൻ നായർ പുഷ്പശ്രീ, ടി.എം. രാധ, ശരത് ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.
Share news