എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കേരള പ്രവാസി സംഘം ആനക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കൺവെൻഷനും അനുമോദനവും നടന്നു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെയും ജീവകാരുണ്യ പ്രവർത്തനത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വലിയാട്ടിൽ ബാലകൃഷ്ണനെയും സംസ്ഥാനതല കബഡി ടൂർണമെന്റിൽ സെലക്ഷൻ നേടിയ ഖാലിദ് ഷഹാൻ സിറാജിനെയും ആദരിച്ചു.

പരിപാടി ലോക കേരളസഭ അംഗം കബീർ സലാല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രമേശൻ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ മാങ്ങോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ നിജില പാറവക്കൊടി, ഏരിയ പ്രസിഡണ്ട് പി. കെ. അശോകൻ, സെക്രട്ടറി പി. ചാത്തു, ഏരിയ കമ്മിറ്റിയംഗം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മേഖല സിക്രട്ടറി സത്യൻ കണ്ടോത്ത് സ്വാഗതവും അഡ്വക്കേറ്റ് സുഭാഷ് നന്ദിയും പറഞ്ഞു.

