ഏറ്റുമാനൂരില്‍ അമ്മയെയും പെണ്‍മക്കളെയും ആത്മഹത്യയിലേക്ക് നയിച്ചത് ഭര്‍ത്താവ് നോബിയുടെ പ്രകോപനമെന്ന് നിഗമനം

ഏറ്റുമാനൂരില്‍ അമ്മയെയും പെണ്‍മക്കളെയും ആത്മഹത്യയിലേക്ക് നയിച്ചത് ഭര്‍ത്താവ് നോബിയുടെ പ്രകോപനമെന്ന് നിഗമനം. ഷൈനി മരിക്കുന്നതിന് തലേ ദിവസം നോബി ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയിലാണ് നോബി ഷൈനിയെ വിളിച്ചത്.

വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും അറിയിച്ചു. സ്ത്രീധനമായി നല്‍കിയ പണവും സ്വര്‍ണവും തരില്ലെന്നും പറഞ്ഞു. നോബിയുടെ അച്ഛന്റെ ചികിത്സക്കെടുത്ത വായ്പയില്‍ നിന്നും കൈയൊഴിഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഫോണ്‍ വിളിച്ച കാര്യങ്ങള്‍ നോബി സമ്മതിച്ചു. നോബിക്കെതിരെ ഗാര്‍ഹിക പീഡന കേസ് അടക്കം ചേര്‍ത്ത് പൊലീസ് കുരുക്ക് മുറുക്കുന്നുണ്ട്.

അതിനിടെ, ഷൈനിയും മക്കളായ അലീനയും ഇവാനയും റെയില്‍വേ ട്രാക്കിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മക്കളെയും കൂട്ടി ഷൈനി വീട്ടില്‍ നിന്നിറങ്ങുന്നത് സി സി ടി വിയില്‍ പതിഞ്ഞു. ഫെബ്രുവരി 28ന് പുലര്‍ച്ചെ 4.44നാണ് ഷൈനിയും മക്കളും വീട്ടില്‍ നിന്നു ഇറങ്ങിയത്. മരിക്കുന്നതിന്റെ തലേന്ന് കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്.

