കൊയിലാണ്ടി പട്ടണത്തിൽ കുടിവെള്ള പൈപ്പിടാനായി കുഴിയെടുത്ത ഭാഗങ്ങളിൽ നിന്ന് ചളിവെള്ളം കടയിലേക്ക് തെറിക്കുന്നതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി കുഴിച്ച കുഴിയുടെ മേൽമണ്ണ് മാറ്റാത്തത് വ്യാപാരികൾക്ക് ദുരിതമായി. കൊയിലാണ്ടി പഴയ മാർക്കറ്റ് ജംഗ്ഷൻ മുതൽ കുഴി എടുത്ത് പൈപ്പിട്ടെങ്കിലും മേൽ മണ്ണ് നീക്കാത്തതിനാൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് കാരണം വാഹനങ്ങൾ പോകുമ്പോൾ റോഡിലെ ചളി വെള്ളം കടയിലേക്ക് തെറിക്കുകയാണ്. കാൽനടയാത്രകാർക്കും ഇത് ബുദ്ധിമുട്ടായിരിക്കുകയാണ്.
.

.
കഴിഞ നാല് ദിവസമായി ദേശീയ പാതക്കരികിൽ മണ്ണ് കെട്ടി കിടക്കുകയാണ് ഇത് കാരണം ഗതാഗതകുരുക്കും നഗരത്തിൽ പതിവായി മാറി. ഇന്നലെ മഴ തുടങ്ങിയതോടെ വ്യാപാരികൾക്ക് വലിയദുരിതമായിരിക്കുയാണെന്ന് വ്യാപാരി നേതാക്കളായ കെ.പി. ശ്രീധരനും, കെ. കെ. നിയാസും പറഞ്ഞു. അടിയന്തരമായി നടപടിയുണ്ടാവണമെന്ന് വ്യാപാരികൾ പറഞ്ഞു.
