മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.എം കുഞ്ഞിരാമൻ നായർ അനുസ്മരണം
കൊയിലാണ്ടി: ടി.എം കുഞ്ഞിരാമൻ നായർ ചരമദിനം സമുചിതമായി ആചരിക്കുന്നു. അദ്ധേഹത്തിൻ്റെ ചരമദിനമായ ആഗസ്റ്റ് 26 കാലത്ത് 9മണിക്ക് ചിങ്ങപുരത്തെ വസതിയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടക്കും. പ്രമുഖ നേതാക്കൾ സംബന്ധിക്കും.
വൈകീട്ട് 4മണിക്ക് നന്തി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ പരിപാടി ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മറ്റിയംഗം സി.എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

