KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും കഞ്ചാവ് പിടിച്ച കേസിലെ കൂട്ടു പ്രതികൾ അറസ്റ്റിൽ

കോഴിക്കോട് : പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും കഞ്ചാവ് പിടിച്ച കേസിലെ കൂട്ടു പ്രതികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ഷാഹിദ് ആലം ബിശ്വാസ് (25), കൊച്ചി ഇളക്കുന്നപ്പുഴ സ്വദേശി അനിൽ (30) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റെ് പരിസരത്ത് നിന്നും കസബ പോലീസും DANSAF ടീം  നടത്തിയ പരിശോധനയിൽ  28.766 കിലോഗ്രാം കഞ്ചാവുമായി ബാംഗ്ലൂരിൽ നിന്നും ബസ്സിൽ വന്നിറങ്ങുമ്പോഴാണ് ഷാജി, മോമീനുൾ മലിത എന്നിവർ പിടിയിലാവുന്നത്.
തുടർന്ന് കസബ പോലീസ് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും,  ബാങ്ക് ഇടപാടുകളിലെയും, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിലുമാണ് ഈ കൂട്ടു പ്രതികളിലേക്ക് പോലീസിന്റെ അന്വേഷണം എത്തുന്നത്. കൂട്ടു പ്രതികളും സംഘത്തിലെ പ്രധാനികളുമാണ് ഇന്ന് അറസ്റ്റിലായ രണ്ടു പേരും. വെസ്റ്റ് ബംഗാൾ സ്വദേശിയായ  ഷാഹിദ് ആലം ബിശ്വാസ് മൊത്തമായി ഒറീസ്സയിൽ നിന്നും കൊണ്ട് വന്ന കഞ്ചാവ് കൊച്ചി സ്വദേശിയായ അനിലിനു കൈമാറാൻ വരുന്നതിനിടയിലാണ് പുതിയ ബസ് സ്റ്റാനൻ്റ് പരിസരത്ത് നിന്നും രണ്ടുപേർ പിടിയിലാവുന്നത്.
വെസ്റ്റ് ബംഗാൾ സ്വദേശി ആണെങ്കിലും ഇയാൾ ജനിച്ചതും വളർന്നതും എല്ലാം അങ്കമാലിയിൽ ആയിരുന്നു മലയാളം നല്ലത് പോലെ സംസാരിക്കുന്ന പ്രതി ലഹരി വിൽപ്പനക്കാരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. കൊച്ചിയിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുന്നത്തിന്റെ മറവിൽ ലഹരി വിൽപ്പന നടത്തുന്ന അനിലിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാലും വീട്ടിൽ വരാതെ മുങ്ങി നടക്കുന്നതിനാലും വളരെയേറെ ബുദ്ധിമുട്ടിയാണ് ഒടുവിൽ എറണാകുളം വെച്ച് പ്രതികളെ പോലീസ് പിടികൂടുന്നത്.
2024 ൽ പാലക്കാട്  കാഴ്ചപറമ്പ് എന്ന സ്ഥലത്ത് നിന്നും  ബസ്സിനകത്ത് വെച്ച് മയക്കു മരുന്ന് ഇനത്തിൽപ്പെട്ട 14.355 കി. തൂക്കം വരുന്ന കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വെച്ച കേസിൽ ഷാഹിദ് ആലം ബിശ്വാസ് നിലവിൽ ജ്യാമ്യത്തിലാണ്. നേരത്തെ പിടിയിലായ ഷാജി കാപ്പ ചുമതപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ ആണ്. കൂടാതെ Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance (PIT NDPS Act) പ്രകാരം പ്രതി ലഹരി   വില്പനയിലൂടെ സമ്പാദിച്ച്  വാങ്ങിയ YAMAHA R15 Motor Cycle (KL 07 CW 2681) വാഹനം ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരം നേരത്തേ കണ്ടുകെട്ടിയിരുന്നു.
.
കസബ പോലീസ് ഇൻസ്പെക്ടർ ജിമ്മിയുടെ നിർദ്ദേശ പ്രകാരം SI സജിത്ത് മോൻ, ASI സജേഷ് കുമാർ, SCPOമാരായ ഷിജിത്ത്, ദീപു എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
Share news