KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം; ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും സ്റ്റേജും തകർത്തു

മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം പരിപാടി നിർത്തി വെച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

റീഫണ്ട് ആവശ്യപ്പെട്ടത് നൽകാതായതോടെ ജനം അക്രമാസക്തരാവുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു. മ്യുസിക്ക് ഫെസ്റ്റ് നടത്തിത് അനുമതി ഇല്ലാതെയാണെന്ന് പൊലീസ് പറയുന്നു.

Share news