എ സോണ്‍ കലോത്സവത്തില്‍ സംഘര്‍ഷം; കെ.എസ്.യു – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

പാലക്കാട് മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തില്‍ സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജഡ്ജുമന്റുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കത്തിന് തുടക്കമായത്. മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിനിടെയായിരുന്നു സംഘര്‍ഷം. കെ എസ് യു പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. കുച്ചുപ്പുടി മത്സരത്തിലെ ജഡ്ജുമെന്റുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

UDSF മുന്നണിയിലുള്ളവര്‍ തന്നെയാണ് തമ്മിലടിച്ചത്. സംഘാടകരായ എംഎസ്എഫ് നേതാക്കളും കെഎസ് യു ഭരണത്തിലുള്ള ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ മത്സരാര്‍ത്ഥികളും യൂണിയന് ഭാരവാഹികളും തമ്മിലുള്ള വാക്കേറ്റം ആണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എല്ലാ മത്സരയിനങ്ങളിലും എംഇഎസ് കോളേജിന് സ്ഥാനങ്ങള്‍ ലഭിക്കുന്നു എന്നതിനെ ചൊല്ലിയാണ് ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ കെ.എസ്.യു ഭരിക്കുന്ന യൂണിയന് നേതാക്കള്‍ സംഘാടകരെ ചോദ്യം ചെയ്തത്.

പിന്നിട് കൈയ്യാങ്കളിയിലെത്തി. പ്രശ്നം രൂക്ഷമായതോടെ പോലീസ് ഇടപെടുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ യുഡിഎസ്എഫ് യൂണിയനാണ് എ സോണ്‍ കലോത്സവം നടത്തുന്നത്. മറ്റ് സോണ്‍ കലോത്സവങ്ങളില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ വ്യാപകമായി അക്രമിച്ചു. കലോത്സവത്തിലെ വീഴ്ചക്കെതിരെ വലിയ വിമര്‍ശനമാണ് യുഡിഎസ്എഫിനെതിരെ ഉയരുന്നത്.

