KOYILANDY DIARY.COM

The Perfect News Portal

സിഐടിയു കോഴിക്കോട് ജോ. രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു

കോഴിക്കോട്‌: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സിഐടിയു കോഴിക്കോട് ജോ. രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. ശമ്പള പരിഷ്‌കരണ കമ്മിറ്റികൾ രൂപീകരിക്കുക, സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന ചട്ടം ഭേദഗതി പിൻവലിക്കുക, സഹകരണ ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാന്ന് സമരം. ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. 
യൂണിയൻ ജില്ലാ പ്രസിഡണ്ട് ഇ സുനിൽ കുമാർ അധ്യക്ഷനായി. കേരളാ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ ടി അനിൽ കുമാർ, സഹകരണ പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി വിജയൻ, എൻ ഗിരീഷ്, പി പ്രബിത, കെ ബൈജു എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എം കെ ശശി സ്വാഗതം പറഞ്ഞു.

 

Share news