സി.എച്ച്.ആർ.എഫ് കൺവെൻഷൻ നടന്നു

കൊയിലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച കൺവെൻഷൻ റിട്ട. ജില്ലാ ജഡ്ജി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. അവകാശങ്ങളെക്കുറിച്ചുള്ള ധാരണ തങ്ങളുടെ അവകാശങ്ങൾ സംരംക്ഷിക്കുന്നതിനും അവകാശ ലംഘനങ്ങളെ ചെറുക്കുന്നതിനും നല്ല ചുമതലാബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതുമായിരിക്കണം സി.എച്ച്.ആർ.എഫിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് മുരളി പുറന്തോടത്ത് അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഗണേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോ. ബേബി ഷക്കീല, എൻ.വി.സിദ്ധാർത്ഥൻ, ബിന്ദു ബാബു എന്നിവർ സംസാരിച്ചു. ഡിസംബർ അവസാനത്തോടെ ജില്ലയിലെ എല്ലാ താലൂക്ക് കമ്മിറ്റികളും രൂപീകരിക്കുമെന്ന് യോഗം തീരുമാനിച്ചു.
