KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മേൽശാന്തി അശോക് ഭട്ട് ദീപ പ്രേജ്വലനം നടത്തി ആരംഭിച്ചു. ശ്രീമദ്ഭാഗവത സപ്താഹയജ്ഞത്തിൽ അതി പ്രശസ്തനായ പഴേടം വാസുദേവൻ നമ്പൂതിരിയെ ക്ഷേത്രം സെക്രട്ടറി രാഘവൻ നായർ തയ്യുള്ളതിൽ പൊന്നാടയണിയിച്ചു.   
തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണവും നടന്നു. സപ്താഹ കമ്മറ്റി ചെയർമാർ രവി മാസ്റ്റർ വീക്കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പത്മനാഭൻ സുരഭി, ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് രൂപേഷ് കൂടത്തിൽ, വേണു മാസ്റ്റർ കൃഷ്ണഗിരി എന്നിവർ സംസാരിച്ചു.
Share news