KOYILANDY DIARY.COM

The Perfect News Portal

”ചിങ്ങപ്പിറവി ” മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു

”ചിങ്ങപ്പിറവി ” മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു.. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ദിലീഫ് മഠത്തിൽ രചിച്ച്, സംഗീതം നല്കി, ആലപിച്ച ചിങ്ങപ്പിറവി എന്ന മ്യൂസിക് ആൽബം ഇതിനോടകം നൂറുക്കണക്കിന് ആസ്വാദക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.
ഗൃഹാതുരത്വം തുളുമ്പുന്ന അർത്ഥ സമ്പൂർണ്ണമായ വരികളിലൂടെയും പഴയ ഓണക്കാല ഓർമ്മകളിലേക്കും, ഗ്രാമീണ സൗന്ദര്യത്തിന്റെ നിഷ്കളങ്കമായ ഭാവങ്ങളിലേക്കും കലാ പ്രേമികളെ കൊണ്ടു ചെന്നെത്തിച്ച മ്യൂസിക് ആൽബം ഇപ്പോൾ യൂട്യൂബ് ചാനലിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.
ഒരു വർഷം മുമ്പ് ദിലീഫ് മഠത്തിൽ തന്നെ സംഗീതവും, ആലാപനവും നിർവ്വഹിച്ച ‘നൊമ്പരം’ എന്ന മ്യൂസിക് ആൽബവും വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഡ്യൂട്ടിത്തിരക്കിനിടയിലും ദിലീഫ് മഠത്തിൽ എഴുതിയ നിരവധി കവിതകളും ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു പറ്റിയിട്ടുണ്ട്.
Share news