KOYILANDY DIARY.COM

The Perfect News Portal

കുട്ടികളുടെ നാടക ക്യാമ്പിന് തുടക്കമായി

കൊയിലാണ്ടി: പൂമ്പാറ്റ നാടകക്കളരി സീസൺ 2 ന് അരിക്കുളം യുപി സ്ക്കൂളിൽ തുടക്കമായി. സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ചു. ആനന്ദമാണ് ജീവിത ലക്ഷ്യമെന്നും സർഗ്ഗാത്മമായ വഴികളിലൂടെ കുട്ടികൾ അത് കണ്ടെത്തണമെന്നും നാടകക്കളരി പോലുള്ള പ്രവർത്തനങ്ങളിലൂടെ അത് സാധ്യമാക്കമെന്നും അദ്ദേഹം പറഞ്ഞു. ഇ. പി. രതീഷ് അധ്യക്ഷത വഹിച്ചു.
മഹേഷ് ചെക്കോട്ടി, എൻ വി മുരളി മാസ്റ്റർ. മണ്ടംകുളം ശശീന്ദ്രൻ, ശ്രീജിത്ത് കാഞ്ഞിലശ്ശേരി, സനൽ മാസ്റ്റർ, എടത്തിൽ രവി, എടവന ദിനേശൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൻ്റെ ഭാഗമായി സമാപനദിനമായ മെയ്
3ന് ഏഴ് മണിക്ക് അരിക്കുളം ഊരള്ളൂരിൽ ഇത്തവണത്തെ കേരള സംഗീതനാടക അക്കാദമി അവാർഡ് നേടിയ മാടൻ മോക്ഷം നാടകം അരങ്ങേറും.
ശ്രീജീത്ത് കാഞ്ഞിലശ്ശേരി, സനോജ് മാമോ, ജാസി തായി, എന്നിവരാണ് കാമ്പിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ ഭാഗമായി പഴയകാല നാടക പ്രവർത്തകരുടെ സംഗമം മെയ് 3ന് വൈകീട്ട്  അഞ്ചുമണിക്ക് നടക്കും. അഭിനേതാവ് വെളിയനാട് പ്രമോദ് സംഗമം ഉദ്ഘാടനം ചെയ്യും.
Share news