KOYILANDY DIARY.COM

The Perfect News Portal

അരങ്ങ് തകർക്കാൻ കുരുന്നുകൾ; ജെ സി ഐ നഴ്സറി കലോത്സവം ഫെബ്രുവരി 2ന്

പൊയിൽക്കാവ്: ജെ സി ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ എൽകെജി, യുകെജി വിദ്യാർത്ഥികൾക്കായി നടത്തുന്ന 34 മത് ജെ സി ഐ നഴ്സറി കലോത്സവം സംഘടിപ്പിക്കുന്നു. കലോത്സവം ഫെബ്രുവരി 2ന് രാവിലെ ഒമ്പതിന് പൊയിൽക്കാവ് ഹയർ സെക്കൻണ്ടറി സ്കൂളിൽ നടക്കുമെന്ന് കൊയിലാണ്ടി ജെ സി ഐ പ്രസിഡണ്ട് ഡോക്ടർ അഖിൽ എസ് കുമാർ അറിയിച്ചു. കുട്ടിതാരം സോണി ടി വി സൂപ്പർ സ്റ്റാർ സിംഗർ ഫസ്റ്റ് റണ്ണറപ്പ് കുമാരി ദേവന ശ്രിയ മുഖ്യാഥിതിയായി പങ്കെടുക്കും.
Share news