ഇർഷാദ് സെന്റർ സ്കൂളിലെ കുട്ടികൾ പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു

കൊയിലാണ്ടി ഇർഷാദ് സെന്റർ സ്കൂളിലെ കുട്ടികൾ പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വരുത്തുക എന്ന ഉദ്ദേശത്തോടുകൂടി റാലിയും തൈകൾ നടലും പിടിഎ പ്രസിഡണ്ട് ലായിക് ടി എ യുടെ നേതൃത്വത്തിൽ നടത്തി. പരിസ്ഥിതിയെക്കുറിച്ച് പ്രിൻസിപ്പാൾ ഉമാദേവി, ടീച്ചർമാരായ അഞ്ജലി, ഷമീമ എന്നിവർ സംസാരിച്ചു. പരിസ്ഥിതിയെക്കുറിച്ച് കുട്ടികളുടെ പരിപാടികൾ നടത്തുകയും ചെയ്തു. റാഷിദ് മാഷ് നന്ദി പറഞ്ഞു.
