KOYILANDY DIARY.COM

The Perfect News Portal

മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

ചലച്ചിത്രതാരം മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലായിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.

നടന്‍ മമ്മൂട്ടി ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തുള്ള നിരവധി പേർ മോഹന്‍ലാലിന്‍റെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. തിരുവനന്തപുരം മുടവന്‍മുഗളിലെ കുടുംബവീട്ടിലേക്ക് മൃതദേഹം എത്തിക്കുമെന്നാണ് വിവരം.

അതേസമയം മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുതാണെന്നും പ്രിയതാരത്തിന്റെയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു.

Advertisements
Share news