ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി

ചേമഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ കൈമാറി. തുക കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലക്ക് ബാങ്ക് പ്രസിണ്ടൻ്റ് കെ. രവീന്ദ്രൻ മാസ്റ്റർ കൈമാറി.

ചടങ്ങിൽ ബാങ്ക് വൈസ് പ്രസിണ്ടൻ്റ് പി.കെ. സത്യൻ, ബാങ്ക് സെക്രട്ടറി ധനഞ്ജയ്, എം.പി. അശോകൻ, ടി.വി. ചന്ദ്രഹാസൻ, വി. മുസ്തഫ, കെ.കെ. രവിത്ത്, റിജുല, പി.കെ. പ്രസാദ്, നദീർ, നിക്സി, ബി.പി. ബബീഷ് എന്നിവർ പങ്കെടുത്തു.

