KOYILANDY DIARY.COM

The Perfect News Portal

ചനിയേരി മാപ്പിള എൽ പി സ്കൂൾ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽ പി സ്കൂൾ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന കുറുവങ്ങാട് പ്രദേശത്തെ ചനിയേരി മാപ്പിള എൽ പി സ്കൂളിൽ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം സ്കൂൾ ഹാളിൽ സംഘടിപ്പിച്ചത്. വാർഡ് കൗൺസിലറും മുൻ പ്രധാനാധ്യാപികയുമായിരുന്ന സി പ്രഭ ടീച്ചർ ഉദ്ഘാടന നിർവ്വഹിച്ചു. മുൻ പ്രധാനാധ്യാപകൻ എൻ എം നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ഹസീബ  വാർഷികാഘോഷ പദ്ധതി വിശദീകരണം നടത്തി.
.
.
സ്കൂൾ മാനേജർ പി അബ്ദുൽ അസീസ്, പിടി എ വൈസ് പ്രസിഡണ്ട് ഹംസ, പൂർവ്വ വിദ്യാർത്ഥികളായ അബൂബക്കർ മാസ്റ്റർ, മുസ്തഫ പി.വി, അബ്ദുള്ളക്കുട്ടി ടി.എം, ബഷീർ വി.ടി, എംസി മുഹമ്മദ്, രജിലേഷ്, വിനീത്, എംസി സുനീറ, കെ.കെ ഷുക്കൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് സുരേഷ് കുമാർ സ്വാഗതവും പി ടി എ പ്രസിഡണ്ടും പൂർവ വിദ്യാർത്ഥിയുമായ എംസി ഷബീർ നന്ദിയും പറഞ്ഞു.
Share news