KOYILANDY DIARY.COM

The Perfect News Portal

പുതുവർഷം മുതൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

പുതുവർഷം മുതൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം ഉണ്ടാകുക. ഇതിനൊപ്പം ചില ട്രെയിനുകളുടെ വേഗതയിലും മാറ്റം ഉണ്ടാകും. അതേതൊക്കെയെന്ന് നോക്കാം:

ട്രെയിനുകളുടെ സമയമാറ്റം

  • തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്; രാവിലെ 5.25നു പകരം 5.20നു പുറപ്പെടും
  • തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലത്തു നിന്നും പുറപ്പെടുക 4.35ന്
  • എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.10നാകും പുറപ്പെടുക
  • തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും
  • കൊല്ലം–തിരുവനന്തപുരം പാസഞ്ചർ 6.58ന് ആയിരിക്കും പുറപ്പെടുക
  • കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40 നു പകരം 1.25ന് പുറപ്പെടും
  • ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് രാവിലെ 9.45നു പകരം 10.20നായിരിക്കും ചെന്നൈയില്‍ നിന്നും പുറപ്പെടുക.
  • മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും

വേഗം കൂടുന്ന ട്രെയിനുകൾ

Advertisements
  • ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്; ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും
  • മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും
  • ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും.
  • മധുര–ഗുരുവായൂർ എക്സ്പ്രസ്, കോട്ടയം–നിലമ്പൂർ എക്സ്പ്രസ് 15 മിനിറ്റും മംഗളൂരു–കണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേഗം കൂട്ടും.
  • കൊല്ലം–ചെന്നൈ അനന്തപുരി- 15 മിനിറ്റ്, എറണാകുളം–ബിലാസ്പുർ- 10 മിനിറ്റ് എന്നിങ്ങനെ വേഗം കൂട്ടും.
Share news